Breaking News

35 കൊല്ലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പടന്നക്കാട് കാർഷിക കോളേജ് എന്റമോളജി വിഭാഗം തലവനും, ജനകീയ ശാസ്ത്ര പ്രചാരകനുമായ, ഡോ.കെ.എം. ശ്രീകുമാറിന് എളേരി പൗരാവലി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി


വെള്ളരിക്കുണ്ട് : 35 കൊല്ലത്തെ സ്തുത്യ ർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പടന്നക്കാട് കാർഷിക കോളെജ് എന്റമോളജി വിഭാഗം തലവനും, ജനകീയ ശാസ്ത്ര പ്രചാരകനുമായ ഡോ.കെ.എം ശ്രീകുമാറിന് എളേരി പൗരാവലി സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

എളേരി തട്ട് വയോജന പകൽ പരിപാലന കേന്ദ്രത്തിൽ നടന്ന യോഗത്തിൽ, വെസ്റ്റ് എളേരി കൃഷി ഓഫീസർ, വി.വി.രാജീവൻ പങ്കെടുത്തു. കെ.പി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.  

കുരുമുളക് കൃഷി: നൂതന പ്രവണതകൾ - ശാസ്ത്രീയ സമീപനം - വിഷയത്തിൽ ഡോ.കെ.എം.ശ്രീകുമാർ ക്ലാസ്സെടുത്തു.

തുടർന്ന് നടന്ന യാത്രയയപ്പ് ചടങ്ങിൽ കെ വി കെ പത്മനാഭൻ പൊന്നാടയണിയിച്ചു. കാട്ടൂർ ജനാർദ്ദനൻ ഉപഹാരം നൽകി.

എബി.എം. ബാബു, ഗോപാലകൃഷ്ണ പണിക്കർ, കെ.പി.രാഘവൻ , ജോൺസൺ, കെ.വി.രാഘവൻ, ഫെലിക്സ് - ആശംസ പ്രസംഗം നടത്തി.കെ.വി.കെ പത്മനാഭൻ സ്വാഗതവും മനിയേരി നാരായണൻ നായർ നന്ദിയും പറഞ്ഞു.


No comments