പനത്തടി ചാമുണ്ഡികുന്നിൽ വനിത എസ്.ഐയെ ഉൾപ്പെടെ ആക്രമിച്ചു നാല് പൊലീസുദ്യോഗസ്ഥർക്ക് പരിക്ക്, രണ്ട് പേർ കസ്റ്റഡിയിൽ
രാജപുരം :പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലുമെറിഞ്ഞ് പരിക്കേൽപ്പിച്ചു. ജീപ്പിനും വയർലെസ് സെറ്റിനും കേടുപാടുകൾ വരുത്തി.ഇന്നലെ രാത്രി 11 ന് പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം. രാജപുരം പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോൻസി പി വർഗീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരൻ പ്രദീപ് എന്നിവർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു.പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥർ അടിയന്തര സന്ദേശം ലഭിച്ചാണ് ശിവപുരത്തെത്തിയത്. സിവിൽ പൊലീസ് ഓഫീസർമാരായ സജിത്ത് ജോസഫ്, കെ വി നിതിൻ, ശശികുമാർ എന്നിവർക്കും പരിക്കേറ്റു. രണ്ട് പ്രതികളും പൊലീസ് കസ്റ്റഡിയിലാണ്.
No comments