Breaking News

'ജീവിതമാണ് ലഹരി, സ്നേഹമാണ് ലഹരി' പരപ്പ ഫെസ്റ്റ് ഭാഗമായി നടന്ന ആന്റി ഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു


പരപ്പ: 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ തിയതികളിൽ  പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ്  2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ തുടരുന്നു.

 സംസ്ഥാനത്ത് ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന ലഹരിക്കെതിരെ ആന്റി ഡ്രഗ് ക്യാമ്പയിൻ പരപ്പ ഫെസ്റ്റിനോട് അനുബന്ധിച്ച് പരപ്പയിൽ സംഘടിപ്പിച്ചു.  പരപ്പഫെസ്റ്റ് സംഘാടകസമിതി ഓഫീസ് ഹാളിൽ നടന്ന സെമിനാർ വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ എൻ.ജി. രഘുനാഥൻ ക്ലാസെടുത്തു .

        ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം ബി രാഘവൻ, രമ്യ. കെ , സംഘാടകസമിതി ജനറൽ കൺവീനർ എ. ആർ. രാജു  , എന്നിവർ പ്രസംഗിച്ചു. എ.ആർ.വിജയകുമാർ  സ്വാഗതവും,കെ.കുമാരൻനന്ദിയും പറഞ്ഞു.

No comments