Breaking News

തൊഴിലുറപ്പിൽ ജില്ലയിൽ മികച്ച നേട്ടം കൊയ്ത് പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌


പരപ്പ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ അവസാനിച്ചപ്പോൾ  7 ഗ്രാമപഞ്ചായത്തുകളിലായി 1247294 തൊഴിൽ ദിനങ്ങൾ അടക്കം ആകെ 54,8147000/-രൂപയുടെ പദ്ധതി നേട്ടം കൈവരിച്ചു  ജില്ലയിൽ ഒന്നാമത്തെത്തി പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌...ആകെ തൊഴിൽ ദിനങ്ങളിൽ കോടോം ബേളൂർ 234018, പനത്തടി 232918, കിനാനൂർ -കരിന്തളം 195771, കള്ളാർ 124747, ഈസ്റ്റ്‌ -എളേരി 165661, ബളാൽ 142881, വെസ്റ്റ് എളേരി 151298 എന്നിങ്ങനെ ആകെ 12,47294 തൊഴിൽ ദിനങ്ങൾ ആണ് പഞ്ചായത്തു കളിൽ  സൃഷ്ടിച്ചത്...7778 കുടുംബങ്ങൾക്ക് 100  തൊഴിൽ ദിനങ്ങളും ,244 പട്ടിക വർഗ കുടുംബങ്ങൾക്ക് 200  തൊഴിൽ ദിനങ്ങളും നൽകി,സുഭിക്ഷ കേരളം പരിപാടി യിൽ ആയിരത്തോളം  വ്യക്തി ഗത ആസ്തി കളുടെ നിർമ്മാണം, പൊതു ആസ്തി കൾ എന്നിങ്ങനെ 

കഴിഞ്ഞ സാമ്പത്തിക വർഷം ചിലവഴിച്ചതിനേക്കാൾ ഈ വർഷം 5,9662000/രൂപയുടെ അധികനേട്ടം ബ്ലോക്ക്‌ പഞ്ചായത്തിന് നേടി യെടുക്കാൻ കഴിഞ്ഞു.. ഇത് ബ്ലോക്ക്‌ -ഗ്രാമ പഞ്ചായത്ത്‌ തലങ്ങളിലെ ജനപ്രതിനിധി കൾ,, ജീവനക്കാർ, മേറ്റ് മാർ, തൊഴിലാളികൾ എന്നിവരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനത്തിന്റെ ഫലമാണെന്നും  ഈ വർഷം ഇതിലും വലിയ നേട്ടങ്ങളിലേയ്ക്ക്  പോകുവാൻ ഇത് പിൻ ബലം നൽകുമെന്നും ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു

No comments