പിതാവിന്റെ തലക്ക് കത്തി കൊണ്ട് പരിക്കേൽപ്പിച്ച മകനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : വീട്ടിൽ വെച്ച് പിതാവിന്റെ തലക്ക് കത്തി കൊണ്ട് പരിക്കേൽപ്പിച്ച മകനെതിരെ പൊലീസ് കേസ്. ബളാൽ പുന്നക്കുന്നിലെ രാജേഷ് ജേക്കബിന്റെ 52 പരാതിയിൽ മകൻ അമൽ (21) നെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. ഭാര്യയോട് ബാങ്കിൽ പണയം വെച്ചതിന്റെ രസീത് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ പ്രശ്നത്തിനിടെ മകൻ കത്തി കൊണ്ട് തലക്ക് പരിക്കേൽപ്പിച്ചെന്നാണ് പിതാവ് പരാതി നൽകിയത്.
No comments