Breaking News

ബളാൽ പഞ്ചായത്ത് നടത്തിയ എ. ബി.സി. ഡി ക്യാമ്പിൽ 500 പേർക്ക് തിരിച്ചറിയൽ രേഖകൾ...


വെള്ളരിക്കുണ്ട്:   പട്ടികവർഗ വികസനവകുപ്പിന്റെയും അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റയും നേതൃത്വത്തിൽ ബളാൽ ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് പരിധിയിലെ 

പട്ടികവർഗ വിഭാഗങ്ങൾക്കായി അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിെറ്റെസേഷൻ (എ.ബി.സി.ഡി.) മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ 500 ഓളം പേർക്ക് ആധാർ കാർഡ്. റേഷൻ കാർഡ്. വോട്ടർ ഐഡി. കാർഡ്. ജനന മരണ സർട്ടി ഫിക്കറ്റ് തുടങ്ങിയവലഭിച്ചു.

ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാല കൃഷ്ണൻ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. 

വൈസ് പ്രസിഡന്റ് എം. രാധാമണി. സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയ കാലയിൽ. ടി. അബ്‌ദുൾ കാദർ. മോൻസി ജോയ്. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം  ഷോബി ജോസഫ്.  സി. രേഖ.പഞ്ചായത്ത് അംഗങ്ങളായ ജെസ്സി  ചാക്കോ. വിനു. കെ. ആർ. വിഷ്ണു. കെ പി. പത്മവതി. ശ്രീജ രാമചന്ദ്രൻ. ബിൻസി ജെയിൻ. സന്ധ്യ ശിവൻ.പട്ടിക വർഗ്ഗ വികസന ഓഫീസർ കെ. മധു.. അക്ഷയ പ്രോജക്ട് ഓഫീസർ കപിൽ ദേപ്. എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് സെക്രട്ടറി ജോസഫ്.എം. ചാക്കോ സ്വാഗതവും ട്രൈബൽ ഓഫീസർ എ. ബാബു നന്ദിയും പറഞ്ഞു...

No comments