Breaking News

പഹൽഗാമിലെ രക്തസാക്ഷികൾക്ക് സദ്ഗമയ സാംസ്കാരിക സമിതി വിളക്ക് തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു


നീലേശ്വരം: പഹൽഗാമിലെ രക്തസാക്ഷികൾക്ക് സദ്ഗമയ സാംസ്കാരിക സമിതി വിളക്ക് തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.

പഹൽഗാമിൽ സാധാരണക്കാരായ വിനോദ സഞ്ചാരികളെ ആക്രമിക്കുകയും   നിഷ്ഠൂരമായ നരഹത്യ നടത്തുകയും ചെയ്തവർക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന നടപടിക്ക് സമിതി ഐക്യദാർഢ്യം നൽകുന്നു.ഭീരുത്വപരമായ പ്രവൃത്തിയെ അപലപിക്കുന്നതോടൊപ്പം, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ വേദനയിലും ദുഃഖത്തിൽ പങ്കുചേരുകയും ജീവൻ വെടിഞ്ഞവരുടെ പേരിൽ സമിതി അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

 ഈ ദുരന്തസമയത്ത് ഞങ്ങൾ രാജ്യത്തിനായി കൈകോർത്തുനിൽക്കുന്നു. സെക്രട്ടറി ദിവ്യേഷ് കെ.ടി.  സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് സന്തോഷ് കുമാർ  അധ്യക്ഷത വഹിച്ചു. രത്നാകരൻ സി , ആദിദേവ് എന്നിവർ സംസാരിച്ചു.  ജനാർദ്ദനൻ . കെ നന്ദി പറഞ്ഞു.

No comments