Breaking News

റോട്ടറി പരപ്പ യുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന നാല് ഭവനങ്ങളിൽ രണ്ടാമത്തെ ഭവനത്തിന്റെ കട്ടില വെപ്പ് കർമ്മം നിർവ്വഹിച്ചു


പരപ്പ : റോട്ടറി പരപ്പ യുടെ നേതൃത്വത്തിൽ നിർധനരായ കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന നാല് ഭവനങ്ങളിൽ രണ്ടാമത്തെ ഭവനത്തിന്റെ കട്ടില വെപ്പ് കർമ്മം നിർവ്വഹിച്ചു. കുമ്പളപ്പള്ളി പുല്ലുമലയിലെ സി.രേഖയ്ക്ക് നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെകട്ട് ളവെപ്പ് കർമ്മം കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മെമ്പർ ബാബു നിർവ്വഹിച്ചു. ഇന്ന് രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ പരപ്പ റോട്ടറി പ്രസിഡന്റ് റൊട്ടേറിയൻ ജോയി പാലക്കുടിയിൽ അധ്യക്ഷനായിരുന്നു. പരപ്പ റോട്ടറി അംഗങ്ങളും നാട്ടുകാരും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പരപ്പ റോട്ടറി ട്രഷറർ റൊട്ടേറിയൻ അജയകുമാർ. സി.വി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി

No comments