ദീപയുടെയും കുഞ്ഞിന്റെയും മരണം; പ്രതിഷേധ ഒപ്പ് ശേഖരണം തുടങ്ങി
കാഞ്ഞങ്ങാട്ട് പത്മ പോളി ക്ലിനിക്കില്‍ പ്രസവത്തിനിടെ നവജാത ശിശുവും പിന്നാലെ വിദഗ്ധ ചികിത്സയ്ക്കിടെ അമ്മയും മരണപ്പെട്ട സംഭവത്തില്‍ രാസപരിശോധന ഫലം വൈകുന്നതില്‍ പ്രതിഷേധിച്ചും, ഡോക്ടര്‍ രേഷ്മയ്‌ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണമെന്നും ഡോക്ടര്‍ ഇനി പ്രസവ ചികിത്സ നടത്താന്‍ പാടില്ലായെന്നാവശ്യപെട്ടുകൊണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്മ ആശുപത്രിക്ക് മുന്നില്‍ 10,000 പ്രതിഷേധ ഒപ്പ് ശേഖരണവും ധര്‍ണയും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ആദ്യ പ്രതിഷേധ ഒപ്പിട്ടുകൊണ്ട് പരിപാടി ഉദ്ഘടനം ചെയ്തു.
No comments