വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യു.ഡി.എഫ്. ബളാൽ പഞ്ചായത്ത് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ രാപ്പകൽ സമരം നടത്തി
വെള്ളരിക്കുണ്ട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യു.ഡി.എഫ്. ബളാൽ പഞ്ചായത്ത് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ടൗണിൽ വൈകുന്നേരം 3 മണി മുതൽ നടത്തുന്ന രാപകൽ സമരം യു.ഡി.എഫ്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയർമാൻ പ്രിൻസ് ജോസഫ് ഉത്ഘാടനം ചെയ്തു .സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച് 10% ഫണ്ട് തിരികെ നൽകണമെന്നു ആവശ്യപ്പെട്ട് കൊണ്ട് യുഡിഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വനപ്രകാരം മുഴുവൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ നടക്കുന്ന ധർണ സമരത്തിന്റെ ഭാഗമായിട്ടാണ് വെള്ളരിക്കുണ്ടിൽ ധർണ സമരം നടത്തിയത്. യോഗത്തിൽ യുഡിഫ് പഞ്ചായത്ത് കൺവീനർ എ സി എ ലത്തീഫ് സ്വാഗതം പറഞ്ഞു. പരപ്പ ബ്ലോക്ക് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ മുഖ്യ പ്രഭാഷണം നടത്തി,മീനാക്ഷി ബാലകൃഷ്ണൻ, വിവിധ കക്ഷി നേതാക്കളായ ഗംഗദരൻ, മാധവൻ നായർ, വിനു കെ ആർ, ജോർജ് ജോസ് ആഴാത്ത്, അബ്ദുൽഖാദർ, ജോസഫ് വർക്കി, സിബി പുളിങ്കാല, ഇസ്ഹാഖ് കനക പള്ളി, ഫൈസൽ ഇടത്തോട്, മനോജ് വലിയ പ്ലാകൽ, ജോസ് ചിത്ര കുഴി, അബ്രഹം തെക്കും കട്ടിൽ, ജോബി കാര്യവിൽ, ജോർജ് പാലമറ്റം, ജോസ് കുട്ടി അറക്കൽ, മോൻസി ജോയ്, ഷാജി മാണിശേരി, ആരിഫ് ഇടത്തോട്, ഇ കെ അബ്ദുൽ രഹിമൻ മാലോം, കുഞ്ഞബ്ദുള്ള ഇടത്തോട്, എന്നിവർ പ്രസംഗിച്ചു
No comments