വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ പുകപ്പുര കുത്തിത്തുറന്ന് റബർ ഷീറ്റ് മോഷ്ടിച്ചു
വെള്ളരിക്കുണ്ട് :വെള്ളരിക്കുണ്ട് കൂരാംകുണ്ടിൽ പുകപ്പുര കുത്തിത്തുറന്ന് റബർ ഷീറ്റ് മോഷ്ടിച്ചു. കൂരാംകുണ്ടിലെ സെബാസ്റ്റ്യൻ എന്നയാളുടെ വീടിന് സമീപത്തെ പുകപുരയാണ് രാത്രിയിൽ കള്ളൻമ്മാർ പൂട്ടുപൊളിച്ചു അകത്തുകയറി ഉണങ്ങിയ 150 കിലോയോളം വരുന്ന റബർ ഷീറ്റ് കടത്തികൊണ്ടുപോയത്. ഏകദേശം 30000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
No comments