കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൾ സമരം സമരം നടത്തി
കരിന്തളം : കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൾ സമരം സമരം നടത്തി. സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെട്ടിക്കുറച്ച 10% ഫണ്ട് തിരികെ നൽകുക.
കിനാനൂർ കരിന്തളം പഞ്ചായത്തിൽ തറകല്ലിൽ ഒതുങ്ങിയ പദ്ധതികൾ സമയബന്ധിതമായ് പൂർത്തീകരിക്കുക , ലൈഫ് ഭവന പദ്ധതിയിലെ ജനറൽ വിഭാഗങ്ങളുടെ ( 20/20 സ്കീമിൽ) ഇനിയും എഗ്രിമെൻ്റ് വെക്കാത്തവർക്ക് അടിയന്തിരമായി അതിനുള്ള അവസരം നൽകുക,PMAYപദ്ധതിയിൽ രജിസ്റ്റർ ചെയ്ത ഗുണഗോക്താക്കൾക്ക് അടിയന്തിരമായി ആദ്യ ഗഡു അനുവദിക്കുക ,
PMAYപദ്ധതിയിൽ ഇനിയും ബാക്കി വന്നിരിയ്ക്കുന്ന വീടുകൾക്ക് പുതിയ ഗുണഭോക്താക്കളുടെ പട്ടിക ഉണ്ടാക്കി വീടില്ലാത്തവർക്ക് വീട് അനുവധിയ്ക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്നടത്തിയ ധർണ്ണാ സമരം കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് പഞ്ചായത്ത് ചെയർമാൻ സി എം ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും യു ഡി എഫ് കൺവീനറുമായ മനോജ് തോമസ് സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് നേതാവ് കെ.എ സാലു , ആർ എസ് പി നേതാവ് എൻ വിജയൻ, ഐ എൻ സി കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ഉമേശൻ വേളൂർ , നേതാക്കളായ കെ കുഞ്ഞിരാമൻ മാസ്റ്റർ, സിജോ പി ജോസഫ്, സി വി ബാലകൃഷ്ണൻ , യു വി മുഹമ്മദ് കുഞ്ഞി, പി ബാലഗോപാലൻ, ബാബു ചേമ്പന, സലാം പട്ട്ളം, തസ്ലീം പട്ട്ളം തുടങ്ങിയവർ സംസാരിച്ചു.
No comments