ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് പുല്ലൂർ സ്വദേശിയായ യുവാവിന് ഗുരുതരം
കാസര്‍കോട് : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് യുവാവിന് അതീവ ഗുരുതരം. പുല്ലൂര്‍ സ്വദേശി നിധിന്‍(22) ആണ് പരിക്കേറ്റത്. മംഗ്‌ളൂരു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരന്‍ ആയിരുന്നു. മഞ്ചേശ്വരം കണ്വതീര്‍ത്ഥയില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. യുവാവിനെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.
No comments