ബസ് സ്റ്റാന്റ് അടച്ചിട്ടു; കാഞ്ഞങ്ങാട് നഗരത്തിൽ ഗതഗാത കുരുക്ക്
കാഞ്ഞങ്ങാട്: ക്രമീരണമില്ലാതെ കോട്ടച്ചേരി ബസ് സ്റ്റാന്റ് അടച്ചിട്ട തോ ടെ നഗരത്തിൽ ഗതഗാത കുരുക്ക് രൂപപ്പെട്ടു. ഇന്നലെ മുതലാണ് കോട്ട ച്ചേരി ബസ് സ്റ്റാന്റ് അടച്ചിട്ടത്. അറുപത് ലക്ഷം രൂപയുടെ കോൺക്രീറ്റ് ചെയ്യാനാണ് ബസ് സ്റ്റാന്റ് യാർഡ് അടച്ചിട്ടത്.ക്രമീകരണമില്ലാതെ ബസ് സ്റ്റാന്റ് അടച്ചിട്ടതോ ടെ നഗരത്തിൽ ഇന്ന ലെയുണ്ടായത് വൻ ഗതാഗത കുരുക്കായിരുന്നു. എല്ലാ ബസുകളും കെ.എസ്.ടി.പി റോഡിൽ നിർത്തിയിട്ടതോടെ കോട്ടച്ചേരി ബസ് സ്റ്റാന്റ് പരിസരത്ത് വൻ ഗതഗാത കുരുക്ക് രൂപപ്പെടുകയും ചെയ്തു. ഓട്ടോ സ്റ്റാന്റുകൾക്ക് അരികിൽ ബസുകൾ നിർത്തിയട്ടതും പ്രശ്നം സൃഷ്ടിച്ചു. കോട്ടച്ചേരി ബസ് സ്റ്റാന്റ് അടച്ചിട്ടാൽ മുഴുവൻ ബസുകളും അലാമിപള്ളി ബസ് സ്റ്റാന്റിൽ പോകണ മെന്ന് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ല. ഇന്നലെയുണ്ടായ ട്രാഫിക്ക് കുരുക്കിൽ ആംബുലൻസുകളടക്കം ഗതഗാത കുരുക്കിൽ കുരുങ്ങിയതായി കാണുന്നു. തൃക്കരിപ്പൂർ, നീ ലേശ്വരം, ചിറ്റാരിക്കൽ, കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളി ലേക്ക് പോകുന്ന ബസുകൾ എവിടെയാണ് നിർത്തിയിടുന്നത് യാത്രകാർക്കും ക ണ്ടെത്താൻ പ്രയാസമായി മാറി. നേരത്തെ ബേക്കൽ, പാണത്തൂർ, കാസർ കോട് ഭാഗത്തെ ബസുകൾ കെ.എസ്.ടി.പി റോഡിന് മുകളിൽ ത ന്നെയാണ് നിർത്തിയിടുന്നത്. ഇ പ്പോൾ മറ്റ് ബസുകൾ കൂടി ആയ തോടെ യാത്രകാർക്കും മറ്റ് വാഹനങ്ങൾക്കും കടുത്ത പ്രയാസമാണുണ്ടാക്കിയിരിക്കുന്നത്. കോട്ടച്ചേരി ബസ് സ്റ്റാന്റ് കോൺക്രീറ്റ് ചെയ്യാനായി യാർഡ് ജെ.സി.ബി കൊണ്ട് മറിച്ചിട്ടിട്ടുണ്ട്.
No comments