എടത്തോട് ബ്രദേഴ്സ് ക്ലബ്ബ് ആതിഥ്യമരുളുന്ന രണ്ടാമത് യദു സ്മാരക 5's ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 26ന്
എടത്തോട്: എടത്തോട് ബ്രദേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, രണ്ടാമത് യദു സ്മാരക 5's ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
ഒന്നാം സ്ഥാനക്കാർക്ക് 15,000 രൂപ ക്യാഷ് പ്രൈസും റോളിംഗ് ട്രോഫിയും സ്ഥിരം ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 10,000 രൂപ ക്യാഷ് പ്രൈസും സ്ഥിരം ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് 4,000 രൂപ വീതം ക്യാഷ് പ്രൈസും നൽകും.
2025 ഏപ്രിൽ 26-ന് വൈകുന്നേരം 6 മണി മുതൽ എടത്തോട് എസ്.വി.എം.ജി.യു.പി സ്കൂളിൽ വെച്ച് നടക്കുന്ന പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്യും. പ്രശസ്ത അക്യൂ പങ്ചർ ചികിത്സകനും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.സജീവ് മറ്റത്തിൽ മുഖ്യാതിഥിയാകുന്ന പരിപാടിയിൽ, നാൽപ്പതിലധികം വർഷത്തെ സേവനത്തിന് ശേഷം എടത്തോട് അംഗനവാടിയിൽ നിന്ന് വിരമിക്കുന്ന നാരായണി ടീച്ചർക്കുള്ള ആദരവും, ഇന്ത്യൻ നേവിയിൽ ജോയിൻ ചെയ്ത ബ്രദേഴ്സ് ക്ലബ്ബംഗം ദേവാനന്ദിനുളള അനുമോദനവും നടക്കും.
പരിപാടിയോടനുബന്ധിച്ച് രാത്രി 7 മണിക്ക് ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എടത്തോട്ടെ കുട്ടികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പെക്ടർ ടി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 8086502237, 7594075289, 9544482153 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
No comments