പുതുക്കി പണിയുന്ന കോളംകുളം സഞ്ജയ് ഭവൻ നിർമ്മാണ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
കോളംകുളം : പുതുക്കി പണിയുന്ന കോളം കുളം സഞ്ജയ് ഭവൻ ( സഞ്ജയ് ആർട്ട്സ് & സ്പോർട് ക്ലബ്ബിന്റെയും കോളം കുളം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെയും ആസ്ഥാന മന്ദിരം) നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു. ആദ്യകാല കുടിയേറ്റ കർഷകനും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന കളപ്പുരക്കൽ കളപ്പുരക്കൽ തൊമ്മൻ ജോസഫിൻ്റെ മകനും ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനുമായ സണ്ണി ജോസഫ് കളപ്പുരക്കലിൻ നിന്ന് സഞ്ജയ് ഭവൻ നിർമ്മാണ കമ്മറ്റി രക്ഷാധികാരിയും പൗര പ്രമുഖനും പൊതു കാര്യ പ്രസക്തനും ഗൾഫ് വ്യവസായിയുമായ ജനാബ് മുഹമ്മദ് കുഞ്ഞി സി.എച്ച് ആദ്യ ഫണ്ട് ഏറ്റുവാങ്ങി ഡിസിസി നിർവ്വാഹക സമിതിയംഗം സി.വി. ഭാവനൻ, മണ്ഡലം വൈസ് പ്രസിഡണ്ട് സി.വി. ബാലകൃഷ്ണൻ , വാർഡ് പ്രസിഡണ്ട് ബിൻ സ് ജോസഫ്, ബൂത്ത് പ്രസിഡണ്ട് എ മോഹനൻ, വാർഡ് സിക്രട്ടറി സന്തോഷ് കുമാർ വി, ഗിരിഷി ഷ്.സി, മണ്ഡലം യൂത്ത് കോൺഗ്രസ് സിക്രട്ടറി ഹരിശങ്കർ വി.കെ എന്നിവർ സംബന്ധിച്ചു
No comments