Breaking News

തുടി സാംസ്ക്കാരിക വേദി ആഭിമുഖ്യത്തിൽ രാജപുരത്ത് അംബേദ്ക്കർ ജയന്തി ആഘോഷിച്ചു


രാജപുരം : കാസർകോട് തുടി സാംസ്ക്കാരിക വേദി ആഭിമുഖ്യത്തിൽ ബാബസഹേബ് അംബേദ്‌കറുടെ 134ാം ജന്മദിനം രാജപുരം ക്ഷീരോദ്പാദക സഹകരണം സംഘം ഹാളിൽവെച്ച് ആചരിച്ചു. പരിപാടിക്ക് കൺവീനർ സ്വാഗതം പറഞ്ഞു. ചെയർമാൻ ശ്രീ കമലാക്ഷൻ കക്കോൽ അധ്യക്ഷത വഹിച്ചു. ശ്രീ കുടമിന സുകുമാരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീ ജയചന്ദ്രൻ ചമക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ട്രഷറര്‍ ശ്രീ മോഹനൻ കോട്ടപ്പാറ യുടെ നന്ദി പ്രകാശനത്തിന് ശേഷം അംബേദ്കർ ജയന്തിയുടെ മധുരം പങ്കുവച്ച് യോഗം അവസാനിപ്പിച്ചു. 

ആധുനിക കാലഘട്ടത്തിൽ അംബേദ്കർ ദർശനങ്ങൾക്ക് പ്രാധാന്യം വർധിച്ചുവരുന്നതോടൊപ്പം ജനാധിപത്യ പ്രക്രിയ വെല്ലുവിളി നേരിടുകയും ചെയ്യുന്നു. അതുകൊണ്ട് അംബേദ്കർ ആശയങ്ങൾ പഠിക്കുകയും വെല്ലുവിളികളെ നേരിടാനുള്ള കരുത്താർജിക്കുകയും ചെയ്യണമെന്നതാണ് പ്രധാനസന്ദേശം

No comments