Breaking News

എടത്തോട് കുച്ചാണില്ലത്ത് കുടുംബ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു


പരപ്പ : എടത്തോട് കുച്ചാണില്ലത്ത് കുടുംബ സംഗമവും പ്രാർത്ഥനാ സദസും സംഘടിപ്പിച്ചു. എടത്തോട് കെ പി  ഹൗസിൽ നടന്ന ചടങ്ങിൽ 100 ഓളം അംഗങ്ങൾ പങ്കെടുത്തു.എടത്തോട് മഹല്ല് ഖത്തീബായിരുന്ന ഫർഹാൻ ഹുദവി ഉൽഘാടനം ചെയ്‌തു. കെ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു ആരിഫ് കരീം മടക്കര , ആബിദ് അൻവർ ,മുഹമ്മദ് കുഞ്ഞി കല്ലൻചിറ  ,ഷഫീഖ് ബങ്കളം ,ഖാദർ കുന്നുംകൈ എന്നിവർ സംസാരിച്ചു 

ഫൈസൽ സ്വാഗതവും സാജിദ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടന്നു. സമ്മാന വിതരണവും നടന്നു. തുടർന്ന് വിഭവ സമൃദ്ധമായ ഇലയിൽ സദ്യയും പായസവും വിളമ്പി.കുടുംബത്തിലെ തലമുതിർന്ന അംഗങ്ങളെ പരിപാടിയിൽ ആദരിച്ചു  ...

3 വർഷത്തോളം എടത്തോട് മഹല്ലിൽ സേവനമനുഷ്ഠിച്ച ഫർഹാൻ ഹുദവിയെ കെ  അബൂബക്കർ ഉപഹാരം നൽകി ആദരിച്ചു.

No comments