Breaking News

കാസർകോട് എം.ജി റോഡിലെ എടിഎം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ബേക്കൽ സ്വദേശി അറസ്റ്റിൽ


കാസർകോട്: കാസർകോട് എം.ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ബേക്കൽ, തായൽ മൗവ്വൽ സ്വദേശിയും പനയാൽ തച്ചങ്ങാട്, അരവത്തെ ക്വാർട്ടേഴ്സിൽ താമസക്കാരനുമായ മുഹമ്മദ് സഫ്വാൻ (19) ആണ് കാസർകോട് ടൗൺ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ 1.15ന് ആണ് എടിഎം കൗണ്ടർ കൊള്ളയടിക്കാൻ ശ്രമിച്ചത്. മാതാവിന്റെ പേരിലുള്ള എടിഎം കാർഡ് ഉപയോഗിച്ച് 500 രൂപ പിൻവലിച്ച ശേഷമാണ് കൗണ്ടർ തകർത്ത് പണം കൊള്ളയടിക്കാൻ ശ്രമിച്ചത്. അതു ഫലിക്കാതെ വന്നതോടെ ഉദ്യമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് പുലർച്ചെ ഹോട്ടലിൽ നിന്നു ദോശയും ചായയും കഴിച്ച ശേഷം നഗരത്തിൽ അലഞ്ഞു തിരിഞ്ഞു വൈകുന്നേരത്തോടെ കാസർകോട് പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ബൈക്കുമായി കടന്നുകളയുകയായിരുന്നു. ആലംപാടി, ദാറുൽ നജാക്കിലെ നൗഷാദിന്റെ ബൈക്കാണ് മോഷണം പോയത്. ഇവിടെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതിയെ വളരെ വേഗത്തിൽ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

No comments