Breaking News

ചൗക്കിയിൽ പോലീസിന് നേരെ അക്രമം..യുവാവ് പിടിയിൽ


കാസർകോട്: ചൗക്കിയിൽ പോലീസിന് നേരെ അക്രമം. എ സ്.ഐയുടെ യൂണിഫോമിൽ കുത്തിപ്പിടിച്ച് നെയിം പ്ലേറ്റ് പൊട്ടി ക്കുകയും പോലീസുകാരനെ ചവി ട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായി പരാതി.

സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയായ മൊഗ്രാൽപുത്തൂർ, മജൽ ഹൗസിലെ എം. മു ഹമ്മദ് ഷരീഫിനെ(40) ടൗൺ എസ്ഐ പ്രദീപ് കുമാർ അറസ്റ്റു ചെയ്തു. ഇന്നലെ 7മണിയോടെ ചൗക്കി ഏരിയാക്കോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന കാസർകോട് ടൗൺ എസ്.ഐ എൻ. അൻസാർ, സിവിൽ പോലീ സ് ഓഫീസർ സനീഷ് ജോസഫ് എന്നിവരാണ് അക്രമത്തിന് ഇരയായത്. വാഹനപരിശോധന നടത്തുന്നതിനിടയിൽ എത്തിയ ഓട്ടോയുടെ ഡ്രൈവറാണ് മുഹമ്മദ് ഷരീഫ്. ഓട്ടോ കൈ കാണിച്ച് നിർത്തി ലൈസൻസ് ആവശ്യപ്പെട്ടപ്പോൾ എസ്.ഐ.യുടെ യൂണിഫോമിൽ കുത്തിപ്പിടിച്ച് നെയിംപ്ലേറ്റ് പൊട്ടിക്കുകയും തടയാൻ ശ്രമിച്ച പോലീസുകാരനെ ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

No comments