കിളിയളം പാലം ഒരുങ്ങി ഉദ്ഘാടനം ഏപ്രിൽ 22 ന് സംഘാടകസമിതി രൂപീകരിച്ചു
കരിന്തളം : കിനാനൂർ കരിന്തളം പഞ്ചായത്തിലെ കിളിയളം പാലത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 22 ന് ചൊവ്വാഴ്ച 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും ഈ ചന്ദ്രശേഖരൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയ ജനപ്രതിനിധികൾ പരിപാടിയിൽ സംബന്ധിക്കും കിളിയളം കോവിലിൽ പരിസരത്ത് ചേർന്ന സംഘാടകസമിതി യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി അജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. വിനോദ് കുമാർ കെ.പി, കെ ലക്ഷ്മണൻ,എൻ പുഷ്പരാജൻ, ബാനം കൃഷ്ണൻ, അബ്ദുൾ നാസർ സി എച്ച്, കെ.ഗോപാലകൃഷ്ണൻ , കെ യശോദ, ഏ ആർ രാജു, കെ ബാലചന്ദ്രൻ ,ടി.വി ബാബു തുടങ്ങിയവർ സംസാരിച്ചു.ചെയർമാൻ ടി.കെ രവി ജനറൽ കൺവീനർ വിനോദ് കുമാർ കെ.പി കൺവീനർ അജിത്ത് കുമാർ കെ.വി
No comments