Breaking News

പെയിന്റിംഗ് ജോലിക്കിടയിൽ വീണു ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു നീലേശ്വരം, കുഞ്ഞാലിൻകീഴിലെ ച ന്ദ്രൻ (57) ആണ് മരിച്ചത്


കാസർകോട്: പെയിന്റിംഗ് ജോലിക്കിടയിൽ വീണു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. നീലേശ്വരം, കുഞ്ഞാലിൻകീഴിലെ ചന്ദ്രൻ (57) ആണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഏപ്രിൽ 5ന് വൈകുന്നേരം നീലേശ്വരം, പാലക്കോട്ടാണ് അപകടം ഉണ്ടായത്. ജോലിക്കിടയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്നു താഴെ വീണു ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപ്രതിയിൽ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പിന്നീടാണ് ജില്ലാ ആശുപ്രതിയിലേക്ക് മാറ്റിയത്. അവിവാഹിതനാണ് ചന്ദ്രൻ. പരേതരായ കുഞ്ഞിക്കണ്ണൻ-കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: സൗദാമിനി (പഴയങ്ങാടി), ബാലാമണി, ശോഭ.

No comments