Breaking News

മാലോം ടൗൺ സൗന്ദര്യവൽകരിക്കുന്നതിനായി ബളാൽ ഗ്രാമപഞ്ചായത്തും , വ്യാപാരി വ്യവസായി ഏകോപന സമിതി മാലോം യൂണിറ്റും, സംയുക്തമായി ഹരിതം 2025 പദ്ധതി ആരംഭിച്ചു


വെള്ളരിക്കുണ്ട് :  മാലിന്യ മുക്ത നവകേരളത്തിന്റെ  ഭാഗമായി ബളാൽ പഞ്ചായത്തും മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു  അതിന്റെ ഭാഗമായി, മാലോം ടൗൺ സൗന്ദര്യ വൽകരിക്കുന്നതിനായി ബളാൽ ഗ്രാമപഞ്ചായത്തും , വ്യാപാരിവ്യവസായി ഏകോപന സമിതി മാലോം യൂണിറ്റും, സംയുക്തമായി ഹരിതം 2025 പദ്ധതി ആരംഭിച്ചു .

പദ്ധതിയുടെ ഉദ്ഘാടനം  ഇന്ന് രാവിലെ 10 മണിക്ക് മാലോം ടൗണിൽ വച്ച് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ രാജു കട്ടക്കയം നിർവഹിച്ചു.  പരിപാടിയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു 

No comments