പരപ്പ തളി ക്ഷേത്ര ഉത്സവം : കാഴ്ച സമർപ്പണവും ഗംഗാതരംഗവും നാളെ
പരപ്പ: തളി ക്ഷേത്ര ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കാഴ്ച സമർപ്പണം നടക്കും. രാത്രി എട്ടിന് വയലിൻ വായനയിലെ നവതാരം പതിനൊന്നു വയസുകാരി ഗംഗാ ശശിധരൻ നയിക്കുന്ന വയലിൻ ഫ്യൂഷൻ.
വിഷു ദിനത്തിൽ തുടങ്ങിയ ആഘോഷത്തിൽ എല്ലാ ദിവസവും രാത്രി കലാപരിപാടികൾ നടന്നു വരുന്നു.
20 ന് രാവിലെ 10 ന് ആദര സഭയും ക്ഷേത്ര വികസന പദ്ധതി സമർപ്പണവുമുണ്ട്. 21 ന് സമാപനത്തിൽ രാവിലെ 8.30 ന് പരപ്പ ടൗണിലെ തളിത്തറയിൽ പൂജ.
11 ന സംഗീതാർച്ചന . 12 ന് മഹാപൂജ. വൈകുന്നേരം അഞ്ചിന് തായമ്പക, രാത്രി ഏഴിന് അരയാൽത്തറ മേളവും പറയെടുപ്പും സഹസ്ര ദീപ സമർപ്പണവും തുടർന്ന് ശ്രീഭൂതബലിയും തിടമ്പുനൃത്തവും നടക്കും.
No comments