Breaking News

അന്തരിച്ച സിപിഐഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്ററുടെ കുടുംബത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു


ബിരിക്കുളം : വിടപറഞ്ഞത് ബിരിക്കുളത്തെ മികച്ച സംഘാടകനായ നേതാവിനെ.സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ നിറ സാന്നിദ്ധ്യമായിരുന്നു ബിരിക്കുളത്ത് അന്തരിച്ച സിപിഐഎം നേതാവ് പി പത്മനാഭൻ മാസ്റ്റർ. മികച്ച സംഘാടകനും സർവരാൽ അംഗീകരിക്കുന്ന നാട്ടുമധ്യസ്ഥനുമാണ് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന പപ്പൻമാഷ്. സിപിഐ എംബിരിക്കുളം ബ്രാഞ്ച് സിക്രട്ടറിയായി തുടങ്ങി, അവിഭക്ത ബിരിക്കുളം ലോക്കൽ സെക്രട്ടറി, നീലേശ്വരം ഏരിയ കമ്മറ്റിയംഗം, കർഷക സംഘം ജില്ലാ ജോയന്റ് സിക്രട്ടറി, അധ്യാപകപരസ്ഥാനത്താനമായ കെപിടിയു ജില്ലാ ട്രഷറർ, കെഎസ്ടിഎ ചിറ്റാരിക്കാൽ ഉപജില്ലാ വൈസ് പ്രസിഡൻ്റ്  എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. ബിരിക്കുളം ബാങ്ക് പ്രസിഡന്റ്‌ , കിനാനൂർ സെക്കന്റ്‌ ഗ്രാമ സേവാ സംഘം സിക്രട്ടറി , ബിരിക്കുളം എയുപി സ്കൂൾ പ്രധാനധ്യാപകൻ എന്ന നിലയിലും ഏറെ കാലം പ്രവർത്തിച്ച സഖാവ് നല്ലൊരു വോളിബോൾ പ്ലയർ എന്ന നിലയിലും തിളങ്ങി. വോളീബോൾ മത്സരങ്ങളിൽ  ബ്രദേഴ്സ് ബിരിക്കുളത്തിന്റെ സാന്നിദ്ധ്യം ജില്ലയ്ക്ക് പുറത്തും എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. പപ്പൻമാഷിന്റെ വിയോഗം രാഷ്ട്രീയ, പൊതു മണ്ഡലത്തിൽ നികത്താനാവാത്ത നഷ്ടമാണ്. മൃതദേഹത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ, ഏരിയ സെക്രട്ടറി എം രാജൻ എന്നിവർ പതാക പുതപ്പിച്ചു.

പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജൻ,ജില്ലാ സെക്രട്ടറി എം രാജ ഗോപാലൻ, മുൻ എംപി പി കരുണാകരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രൻ, സി എച്ച്‌ കുഞ്ഞമ്പു ,മുൻ എംഎൽഎ കെ കുഞ്ഞിരാമൻ,ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സാബു എബ്രഹാം, എം സുമതി, കെ ആർ ജയാനന്ദ, കെ വി കുഞ്ഞിരാമൻ, പി ജനാർദനൻ,

ജില്ലാ കമ്മിറ്റി അംഗങ്ങളായ വി കെ രാജൻ, എം രാജൻ, സി പ്രഭാകരൻ, ഇ കുഞ്ഞിരാമൻ, കെ വി ജനാർദ്ദനൻ, മാധവൻ മണിയറ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി ബേബി, സി ബാലൻ, പി ആർ ചാക്കോ, എളേരി ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, നീലേശ്വരം മുനിസിപ്പാലിറ്റി ചെയർ പേർസൺ ടി വി ശാന്ത, പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡൻ്റ് എം ലക്ഷ്മി, മടിക്കൈ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, കെ എസ് കുര്യാക്കോസ്, കോൺഗ്രസ് നേതാക്കളായ സി വി ഭാവനൻ, ഉമേശൻ ബേളൂർ, മനോജ് തോമസ്, ബിജെപി നേതാവ് കെ കെ നാരായണൻ, കേരളാ കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ,പാർട്ടി എരിയാ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ തുടങ്ങിയവർ അന്തിമോപാചാരമർപ്പിച്ചു

No comments