ചിറ്റാരിക്കാൽ നല്ലോംപുഴയിൽ കുളത്തിൽ വീണ പശുവിന് രക്ഷകരായി പെരിങ്ങോം ഫയർഫോഴ്സ്
ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ നല്ലോമ്പുഴയിലെ പുളിക്കപ്പടവിൽ കുര്യാക്കോസിൻ്റെ പശു 18 അടി നീളവും വീതിയും 24 അടി ആഴവും ഒരാൾപൊക്കം വെള്ളവും ഉള്ള കുളത്തിൽ വീഴുകയായിരുന്നു. തുടർന്ന് പശു ഉദ്ദേശം 50 അടി നീളവും ഒരാൾക്ക് നിൽക്കാൻ പറ്റുന്ന ഉയരവും 2 അടി വീതിയും ഉള്ള കുളത്തിലെ തുരങ്കത്തിലേക്ക് കയറിപ്പോയി . പെരിങ്ങോത്ത് നിന്നെത്തിയ ഫയർഫോഴ് സംഘത്തിലെ ഫയർ & റസ്ക്യു ഓഫീസർമാരായ കെ എം രാജേഷ്, പി രാഗേഷ്, ഹോംഗാർഡ് കെ രജീഷ് എന്നിവർ കുളത്തിലിറങ്ങുകയും കെ എം രാജേഷ്, പി രാഗേഷ് എന്നിവർ സാഹസികമായി ഇടുങ്ങിയ തുരങ്കത്തിൽ കയറി പശുവിനെ പിന്നോട്ട് നടത്തി കുളത്തിൽ എത്തിച്ച ശേഷം പശുവിനെ ഹോസിൽ കെട്ടി നാട്ടുകാരുടെ സഹായത്തോടെ കരക്ക് കയറ്റി.
സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് കെ സി ഷെറിൽ ബാബുവിൻ്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘത്തിലെ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ സുനിൽകുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ എം മനു, അഭിലാഷ് പി ജോർജ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു
No comments