Breaking News

രണ്ടാം പിണറായി വിജയൻ സർക്കാർ നാലാം വാർഷിക ആഘോഷം ; ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കാലിക്കടവ് യോഗം ചേർന്നു


കാസർഗോഡ് : രണ്ടാം പിണറായി വിജയൻ സർക്കാരിൻറെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന കാസർഗോഡ് ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കാലിക്കടവ് പടുവളം ബ്ലോക്ക് ഹാളിൽ ജില്ലാതല സംഘാടക സമിതിയുടെയും ഉപസമിതി ചെയർപേഴ്സൺ മാരുടെയും  കൺവീനർമാരുടെയും  യോഗം ചേർന്നു അനുകരണീയമായ മാതൃക സൃഷ്ടിക്കുന്ന വിധം കാസർഗോഡ് ജില്ലയിൽ സംസ്ഥാനതല ഉദ്ഘാടനവും എന്റെ കേരളം പ്രദർശന വിപണന മേളയും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു വിവിധ വിഭാഗം ജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ യോഗവും സമയനിഷ്ഠയോടെ സംഘടിപ്പിക്കുന്നതിനും മന്ത്രി നിർദേശം നൽകി ഏപ്രിൽ 21 മുതൽ 27 വരെ നടക്കുന്ന പ്രദർശന വിപണമേള ചിട്ടയോടെ സംഘടിപ്പിക്കുന്നതിനും സമയബന്ധിതമായി പരിപാടികൾ നടത്തുന്നതിനും മന്ത്രി നിർദേശം നൽകി എം രാജഗോപാലൻ എംഎൽഎ ജില്ലാ കലക്ടറും സംഘാടകസമിതി  ജനറൽ കൺവീനറുമായ കെ ഇമ്പശേഖർ കൺവീനർ എം മധുസൂദനൻ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി സജീവൻ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ലക്ഷ്മി എന്നിവരും ഉപസമിതി കൺവീനർ മാരായ എഡിഎം. പി അഖിൽ കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ വി ചന്ദ്രൻ ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി രാജ് ജില്ല സപ്ലൈ ഓഫീസർ കെ എൻ ബിന്ദു ജില്ലാ ടൗൺ പ്ലാനർ ലീ ലിറ്റി തോമസ് തദ്ദേശസ്വയംഭരണ ജോയിൻറ് ഡയറക്ടർ ജി സുധാകരൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ  എം ശ്രീകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർഎ വി രാംദാസ് ഭക്ഷ്യസുരക്ഷാ നോഡൽ ഓഫീസർ പി വി  വിനോദ് ചന്ദേര സബ് ഇൻസ്പെക്ടർ കെ പി സതീഷ്  , നീലേശ്വരം നഗരസഭ പ്രതിനിധി സുധീർ തെക്കൻ തുടങ്ങിയവർ സംസാരിച്ചു

No comments