Breaking News

ആശമാരുടെ രാപകൽ സമരയാത്രക്ക് മുന്നോടിയായി കാസറഗോഡ് ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു


കാസറഗോഡ് : ആശമാരുടെ രാപകൽ സമരയാത്രക്ക് മുന്നോടിയായി കാസറഗോഡ് ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു. കാസറഗോഡ് വ്യാപാരഭവനിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം മുൻ പി.എസ്.സി അംഗം അജയകുമാർ കോടോത്ത് ഉദ്ഘാടനംചെയ്തു. 

വി.കെ.രവീന്ദ്രൻ ചെയർമാനും ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കൺവീനറുമായി അമ്പത് അംഗങ്ങളുള്ള സ്വാഗതസംഘമാണ് രൂപീകരിക്കപ്പെട്ടത്. യോഗത്തിൽ ഷീല.കെ.ജെ, കുഞ്ഞമ്പു മാസ്റ്റർ, സ്കാനിയ ബെദിര, കെ.വി.കുമാരൻ, അബു പാണളം, ടി.വി.ഉമേഷ്, സി.വി.തമ്പാൻ എന്നിവർ പ്രസംഗിച്ചു. 

No comments