കടയിൽ നിന്നും വാങ്ങിയ ഐസ്ക്രീമിൽ നിന്ന് കുപ്പിചില്ല് കണ്ടെത്തിയാതായി പരാതി വെസ്റ്റ് എളേരി പെരുമ്പട്ടയിലാണ് സംഭവം
വെസ്റ്റ് എളേരി : പെരുമ്പട്ട മുനീറുൽ ഇസ്‌ലാം ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മെഗാ മാർട്ട് എന്ന കടയിൽ നിന്നും പെരുമ്പട്ട അമ്പലത്തിന് സമീപമുള്ള വീട്ടിലെ അബ്ദുൽകരീം എന്ന വ്യക്തി വാങ്ങിയ പത്ത് രൂപയുടെ പതിനാറ് ഐസ്‌ക്രീം പാക്കറ്റുകളിൽ ഒന്നിൽ നിന്നാണ് ചെറുതും,വലുതുമായ രണ്ട് കുപ്പി ചില്ല് കഷ്ണങ്ങൾ ലഭിച്ചത്,
വീട്ടിലെ മുതിർന്ന സ്ത്രീ തനിക്ക് ലഭിച്ച ഐസ്ക്രീമിൽ സ്പൂൺ ഇട്ട് ഇളക്കിയപ്പോൾ എന്തോ തടയുന്നതായി അനുഭവപെടുകയും കൂടുതൽ ശ്രദ്ധയോടെ നോക്കിയപ്പോൾ രണ്ട് കുപ്പിചില്ലുകൾ കാണുകയുമാണ് ചെയ്തത്,
വീട്ടിലെ കൊച്ചു കുട്ടികളുടെ കയ്യിൽ പെട്ടിരുന്നെങ്കിൽ തീർച്ചയായും ശ്രദ്ധിക്കാതെ കഴിക്കുകയും വലിയ അപകടം സംഭവിക്കുകയും ചെയ്യുമായിരുന്നു എന്നാണ് വീട്ടുകാർ അഭിപ്രായ പെട്ടത്,
ഹണി എന്ന പേരിലുള്ള കമ്പനിയുടെ ഐസക്രീമിലാണ് ഇത് കണ്ടെത്തിയത്,
ഞായറാഴ്ച്ച രാത്രിലാണ് ഇത് സംഭവിച്ചത്,ഉടനെ കടക്കാരന്റെ ശ്രദ്ധയിൽ പെടുത്തുകയും,മൗകോട് ഹെൽത്ത് സെന്ററിൽ വിവരം അറിയിക്കുകയും ചെയ്തു,
തിങ്കളാഴ്ച രാവിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥർ സഥലത്ത് എത്തുകയും കടയിൽ വിശദമായപരിശോധന നടത്തുകയും, പ്രസ്തുത വീട്ടുകാരോട് കാര്യങ്ങൾ അന്വേഷിക്കുകയും തുടർ നടപടി ഉണ്ടാവുകയും ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു.
പെരുമ്പട്ട മദ്റസയോട് ചേർന്നാണ് കട പ്രവർത്തിക്കുന്നത്, തൊട്ടടുത്ത് എൽ പി സ്‌കൂളും സ്ഥിതി ചെയ്യുന്നുണ്ട്.
ജീവന് പോലും ഭീഷണിയാകുന്ന വിധത്തിൽ ഐസക്രീം കമ്പനിയുടെ ഭാഗത്ത് നിന്നും വന്ന ആശ്രദ്ധയെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നാണ് എല്ലാവരും ആവശ്യപെടുന്നത്.
No comments