Breaking News

മലയോരത്ത് കർഷകസ്വരാജ് സദസ്സുകൾ ജനശ്രദ്ധയാകർഷിക്കുന്നു... കൊന്നക്കാട് നടന്ന കർഷകസ്വരാജ് സദസ്സ് ബളാൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ


കൊന്നക്കാട് : വന്യമൃഗശല്യത്തിനെതിരെ വെള്ളരിക്കുണ്ടിൽ പ്രഖ്യാപിച്ചിരിക്കുന്ന കർഷകസ്വരാജ് സത്യാഗ്രഹത്തിൻ്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കർഷകസ്വരാജ് സദസ്സുകളിൽ ജനപങ്കാളിത്തം വർദ്ധിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കൊന്നക്കാട് നടന്ന 

കർഷകസ്വരാജ് സദസ്സിൽ എൻപതോളം പേർ പങ്കെടുത്തു. പരിപാടി ബളാൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോൻസി ജോയി ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സഹായ സമിതി ചെയർമാൻ കൂടിയായ റിട്ട. ഐ. ജി.കെ.വി. മധുസൂദനൻ അദ്ധ്യക്ഷതവഹിച്ച പരിപാടിയിൽ സണ്ണി പൈകട വിഷയാവതരണം നടത്തി. ഫാ. ജോർജ്ജ് വെള്ളരിങ്ങാട്, ടി.പി. തമ്പാൻ, പി.സി. രഘുനാഥൻ തുടങ്ങിയവർ ചർച്ചകൾ നയിച്ചു. 

അഞ്ചാമത്  സദസ്സാണ് കൊന്നക്കാട് സംഘടിപ്പിക്കപ്പെട്ടത്.ആനമഞ്ഞളിലാണ് ആദ്യത്തെ കർഷകസ്വരാജ് സദസ്സ് നടന്നത്. തുടർന്ന് പാത്തിക്കര , അട്ടക്കാട് , മരുതുംകുളം എന്നിവടങ്ങളിലാണ് കൊന്നക്കാടിന് മുമ്പായി സദസ്സ് സംഘടിപ്പിക്കപ്പെട്ടത്. ആറാമത് കർഷകസ്വരാജ് സദസ്സ് വെള്ളിയാഴ്ച എണ്ണപ്പാറയിൽ നടക്കും.

കർഷകസ്വരാജ് സദസ്സുകളിൽ സത്യാഗ്രഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കുകയും ജനങ്ങളുടെ അഭിപ്രായങ്ങൾ സമാഹരിക്കുകയുമാണ് ചെയ്യുന്നത്.

No comments