Breaking News

സുഹാസ് കൃഷ്ണൻ്റെ സിസിടിവി ഹാൻഡ്‌ബുക്ക് പ്രകാശനം നടന്നു പുസ്തകവണ്ടിയാണ് പ്രസാധകർ


കാഞ്ഞങ്ങാട്: കഴിഞ്ഞ  15 വർഷമായി  സിസിടിവി പരിശീലന മേഖലയിൽപ്രവർത്തിക്കുകയും ആയിരത്തിൽ അധികം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പരിശീലന ക്ലാസുകൾ എടുക്കുകയും ചെയ്ത മാവുങ്കാൽ പുതിയകണ്ടം  സ്വദേശി സുഹാസ് കൃഷ്ണ എഴുതി പുസ്തകവണ്ടി പുറത്തിറക്കുന്ന അഞ്ചാമത്തെ പുസ്തകമായ  സിസിടിവി സംബന്ധമായി മുഴുവൻ വിവരങ്ങളുമടങ്ങിയ സിസി ടിവി ഹാൻഡ് ബുക്ക് എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. 

നിരവധി ആൾക്കാർക്ക് സ്വയംതൊഴിൽ പരിശീലനം നൽകുന്ന യൂണിയൻ ബാങ്കിൻ്റെ കീഴിലുള്ള വെള്ളിക്കോത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ സജിത്ത് കുമാർ അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. സബീഷിന് നൽകി പ്രകാശനം ഉദ്ഘാടനം ചെയ്തു. ഇൻസ്റിറ്റ്യൂട്ട് ഡയറക്ടർ വി പി ഗോപി അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് എസ് ഐ കെ ശാർങ്ങാധരൻ  മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ വച്ച് അറുപത്തഞ്ചാം വയസിൽ എം എ പഠനം പൂർത്തിയാക്കിയ ബാലകൃഷ്ണൻ കുന്നുമ്മലിനെ  ആദരിച്ചു. 

ജന മൈത്രി ബീറ്റ് സിവിൽ പോലീസ് ഓഫീസർ പ്രദീപൻ കോതാളി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു.  പയ്യന്നൂർ നഗരസഭ കൗൺസിലർ വി വി സജിത, പി കെ നിഷാന്ത്, നബിൻ ഒടയംചാൽ, എൻ. അശോക്,  മുഹമ്മദ് നിയാസ് എന്നിവർ സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരായ എം കെ രജീഷ സ്വാഗതവും ലിൻഡ ലൂയിസ് നന്ദിയും പറഞ്ഞു.



No comments