ഉത്സവ സ്ഥലത്ത് കുലുക്കി കുത്ത് ചൂതാട്ടം മൂന്ന് പേർ വെള്ളരിക്കുണ്ട് പോലീസിന്റെ പിടിയിൽ
വെള്ളരിക്കുണ്ട് : ബളാൽ മുത്തപ്പൻമല കൊന്നങ്ങാട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് പണം വെച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട മൂന്ന് പേരെ വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദനും സംഘവും അറസ്റ്റ് ചെയ്തു. ബളാൽ സ്വദേശി പ്രദീപ്, ചീർക്കയം സുന്ദരേശ്, കള്ളാർ ബാബു എന്നിവരെയാണ് പിടികൂടിയത്. കളിക്കളത്തിൽ നിന്നും 2170 രൂപയും പിടിച്ചെടുത്തു.
No comments