Breaking News

പൊലീസ് ജീപ്പടക്കം 5 വാഹനങ്ങൾ അരിവാളും ചുറ്റികയും കൊണ്ട് അടിച്ചു തകർത്ത് അച്ഛനും മകനും; സാഹസികമായി കീഴടക്കി



കൽപ്പറ്റ: വയനാട് നമ്പിക്കൊല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാൾ വച്ചുള്ള ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വിരലിന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.നൂൽപ്പുഴ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്.

രണ്ടുപേർ ചേർന്ന് വാഹനങ്ങൾ തടയുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ആണ് ആക്രമണമുണ്ടായത്. സണ്ണി, ജോമോൻ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ലഹരി ഉപയോഗത്തിന് ശേഷമാണ് ആക്രമണം തുടങ്ങിയത് എന്നാണ് വ്യക്തമാകുന്നത്. പൊലീസ് ജീപ്പ് ഉൾപ്പെടെ 5 വാഹനങ്ങളാണ് ഇവർ അടിച്ചു തകർത്തത്.


No comments