മംഗളൂരു ആൾക്കൂട്ട കൊലപാതകം: വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി, 20 പേർ അറസ്റ്റിൽ
മംഗളൂരു: മംഗളൂരുവിൽ ആൾക്കൂട്ടം തല്ലിക്കൊന്ന വയനാട് സ്വദേശി അഷ്റഫിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്റഫ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോപണം. വർഷങ്ങളായി മാനസിക പ്രശ്നം ഉള്ളയാളാണ് അഷ്റഫ് എന്ന് കുടുംബം വ്യക്തമാക്കി. കേസില്‍ ഇതുവരെ അറസ്റ്റിലായത് 20 പേരാണ്. സംഭവത്തെ തുടർന്ന് മംഗളൂരുവിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ജി പരമേശ്വരയ്ക്ക് കത്തു നൽകിയിട്ടുണ്ട്.
No comments