Breaking News

കാസർകോട് ജനറൽ ആശുപ്രതിക്ക് റോട്ടറി ക്ലബ് മൊബൈൽ ബ്ലഡ് ബാങ്ക് വാൻ കൈമാറി. 35 ലക്ഷം രൂപ ചെലവിലാണ് വാൻ സജ്ജീകരിച്ചത്


കാസർകോട് : കാസർകോട് ജനറൽ ആശുപ്രതിക്ക് റോട്ടറി ക്ലബ് മൊബൈൽ ബ്ലഡ് ബാങ്ക് വാൻ കൈമാറി. 35 ലക്ഷം രൂപ ചെലവിലാണ് റോട്ടറി ഗ്ലോബൽ ഗ്രാന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി വാൻ നൽകിയത്. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഇൻ ചാർജ് ഡോ. സി എച്ച് ജനാർദ്ദന നായിക് താക്കോൽ ഏറ്റുവാങ്ങി. ഡോ. ബി നാരായണ നായിക് അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സന്തോഷ് ശ്രീധർ മുഖ്യാതിഥിയായി. സി എച്ച് കുഞ്ഞമ്പു എംഎൽഎ, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ഖാലിദ് പച്ചേക്കാട്, ശ്രീലത, ഡോ. കെ കെ ശാന്തി, ഡോ.
ഹരികൃഷ്ണൻ നമ്പ്യാർ, എം കെ
രാധാകൃഷ്ണൻ, വി വി ഹരീഷ്, ഡോ. ജമാൽ അഹമ്മദ്, ഡോ. എസ് ജ്യോതി, ഡോ. പി എ ഷെറീന എന്നിവർ സംസാരിച്ചു. ഗോകുൽ ചന്ദ്രബാബു സ്വാഗതവും കെ ഹരിപ്രസാദ് നന്ദിയും പറഞ്ഞു.

No comments