മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക ; ഹെഡ് ലോഡ് & ജനറൽ വർക്കേർസ് യൂണിയൻ സി.ഐ.ടി.യു) നീലേശ്വരം ഏരിയാ സമ്മേളനം പരപ്പയിൽ സമാപിച്ചു
പരപ്പ : മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്ന തിന് ഹെഡ് ലോഡ് & ജനറൽ വർക്കേർസ് യൂനിയൻ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ സമ്മേളനം മുഴുവൻ തൊഴിലാളികളോടുo ആഹ്വാ നം ചെയ്തു.
സമ്മേളനം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സ:ടി.കെ.രാജൻ ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രാജു മാസ്റ്റർ സ്വാഗതം പറഞ്ഞു. ടി.പി. തങ്കച്ചൻ അദ്ധ്യക്ഷതവഹിച്ചു. യൂനിയൻ ജില്ലാ സെക്രട്ടറി സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ഇ.കെ ചന്ദ്രൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. സെബാസ്റ്റ്യൻ,കുഞ്ഞമ്പു രാജൻ വിവി . ഹരീന്ദ്രൻ നാരായണൻ കെ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായിടി.പി തങ്കച്ചൻ പ്രസിഡണ്ട് , ഹരീന്ദ്രൻ എം , തമ്പാൻ മടിക്കൈ (വൈ: പ്രസിഡണ്ട് ) ഇ.കെ.ചന്ദ്രൻ , സെക്രട്ടറി കെ. നാരായണൻ ,ടി.വി.സജിത്ത് (ജോ: സെക്രട്ടറി) മനോജ് . എൻ.പി ട്രഷറർ എന്നിവരേയും തെരെഞ്ഞെടുത്തു
No comments