Breaking News

നിയന്ത്രിക്കാനും കളിക്കാനും റഫറിമാർ കാസറഗോഡ് ജില്ലാ വോളിബോൾ റഫറീസ് കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് റഫറീസ് വോളിബോൾ ടൂർണമെന്റ് പ്ലാച്ചിക്കര കെ കെ എസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നു


വെള്ളരിക്കുണ്ട് : കാസറഗോഡ് ജില്ലാ വോളിബോൾ റഫറീസ് കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് റഫറീസ് വോളിബോൾ ടൂർണമെന്റ് പ്ലാച്ചിക്കര കെ കെ എസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നു കാസറഗോഡ് ജില്ലയിലൂടെ ഒഴുകുന്ന തേജസ്വനി,ചൈത്രവാഹിനി, പയസ്വിനി എന്നി പുഴകളുടെ പേരിൽ മൂന്ന് ടീമുകളിലായി കൂട്ടായ്മയിലെ ഇരുപത്തിമൂന്ന് റഫറിമാർ അണിനിരന്നു. പഴയകാലത്ത് വോളിബോൾ കോർട്ടുകളിൽ കളിച്ചു തഴക്കമുള്ള കളിക്കാർ തന്നെയാണ് എന്ന് കളിക്കളത്തിൽ  റഫറിമാർ തെളിയിച്ചു.കാണികളെ ത്രസിപ്പിക്കുന്ന ഉഗ്രൻ സ്മാഷുകളും, പഴുതടച്ച ബോൾ റസിവിങ്ങും മുഴുനീള ഡൈവിങ്ങുളുമായി റഫറിമാർ കളം നിറഞ്ഞു കളിച്ചു. ആവേശകരമായ മൂന്ന് കളികൾ പ്ലാച്ചിക്കരയിലെ വോളിബോൾ പ്രേമികൾക്ക് വിരുന്നായി.3/5/25 ന് വൈകുന്നേരം ആറ് മണിക്ക് കാസറഗോഡ് ജില്ലാ സീനിയർ റഫറി ശ്രീ ബാലകൃഷ്ണൻ ചെറിയാക്കര യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ ജോസ് സെബാസ്റ്റ്യൻ മത്സരം ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മറ്റി ചെയർമാൻ ശ്രീ ഷൈജു എളേരി, ആർ പി എസ് പ്രസിഡന്റ് ശ്രീ പി എം മത്തായി, കെ കെ എസ് വായനശാല സെക്രട്ടറി ശ്രീ പ്രവീൺ ടി വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റഫറീസ് കൂട്ടായ്മയിലെ അംഗവും കെ കെ എസ് ക്ലബ്ബിന്റെ സെക്രട്ടറിയുമായ സുജിത്ത് പ്ലാച്ചികര സ്വാഗതവും റഫറീസ് കൂട്ടായ്മയിലെ അംഗം സുധികുമാർ ചെറുവത്തൂർ നന്ദിയും പറഞ്ഞു. ജോസ് സെബാസ്റ്റ്യൻ, ഷൈജു എളേരി എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

No comments