പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഇടിച്ചൂടി ശ്മശാനം റോഡിന്റെയും ഇടിച്ചുടി അങ്കക്കളരി റോഡ് നവീകരണത്തിന്റെയും ഉദ്ഘാടനം നടന്നു
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ഇടിച്ചൂടി ശ്മശാനം റോഡിന്റെയും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ഇടിച്ചുടി അങ്കക്കളരി റോഡ് നവീകരണത്തിന്റെയും ഉദ്ഘാടനം നടന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ പി ധന്യ അധ്യക്ഷയായി ആസൂത്രണ സമിതി അംഗം കെ കുമാരൻ, വാർഡ് വികസന സമിതി കൺവീനർ ടി വി രത്നാകരൻ, എൻ വി സുകുമാരൻ, കെ വി ഭരതൻ, ശാരിക കെ വി, സി ഗംഗാധരൻ എന്നിവർ സംസാരിച്ചു ഷംസുദ്ദീൻ സ്വാഗതവും സാവിത്രി നന്ദിയും പറഞ്ഞു.
No comments