Breaking News

സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ ആരംഭിച്ചു കാഞ്ഞങ്ങാട് എം.എൽ.എ. ഇ. ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ ആരംഭിച്ചു. മുതിർന്ന സഖാവ് എ.കെ. രാജപ്പൻ പതാക ഉയർത്തി. പാർട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ കാഞ്ഞങ്ങാട് എം.എൽ.എ. ഇ. ചന്ദ്രശേഖരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ 128 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പാർട്ടി ജില്ലാ സെക്രട്ടറി സി.പി. ബാബു, ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.എസ്. കുര്യാക്കോസ്, മുൻ എം.എൽ.എ. എം. കുമാരൻ, എൻ. പുഷ്പരാജൻ, വി. രാജൻ, പി. ഭാർഗവി, കെ.വി. കൃഷ്ണൻ തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിച്ചു.

No comments