Breaking News

ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ ജില്ലയിലെ മികച്ച പോലീസ് ഓഫീസർ


ഹോസ്ദുർഗ്: കാസർകോട് ജില്ലയിലെ മികച്ച പോലീസ് ഓഫീസറായി ഹോസ്ദുർഗ് ഇൻസ്പെക്ടർ  പി അജിത് കുമാറിനെ തെരഞ്ഞെടുത്തു. കുറ്റാന്വേഷണ മികവ് , ലഹരിക്കെതിരെയുള്ള  പ്രവർത്തനം, സ്റ്റേഷൻ പരിധിയിൽ മികച്ച സാമൂഹ്യ അന്തരീക്ഷം  തുടങ്ങി ഒട്ടേറെ നിലയിൽ പ്രവർത്തിച്ചതിനാണ് ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത റെഡ്ഡി ഐപിഎസ് മികച്ച പോലീസ് ഓഫീസർ ആയി തെരഞ്ഞെടുത്ത് അനുമോദനപത്രം നൽകി ആദരിച്ചത്.

No comments