കാസർകോട് നടന്ന വനിതാ കമ്മീഷന്‍ അദാലത്തിൽ 53 ഫയലുകൾ പരിഗണിച്ചു
കാസർകോട്: കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച കാസർകോട് ജില്ലാതല അദാലത്തില്‍ 53 ഫയലുകൾ പരിഗണിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടന്ന അദാലത്തിന് വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ നേതൃത്വം നൽകി. ആകെ ആറ് പരാതികൾ അദാലത്തില്‍ തീർപ്പാക്കി. 47 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി വച്ചു.
അഡ്വ ഇന്ദിര , സിപിഓമാരായ ഏ കെ ജയശ്രീ, അമൃത , കൗൺസിലർ രമ്യ മോൾ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.
No comments