Breaking News

'ചാർളി'യിലെ ഡേവിഡിന് വിട; ഫോട്ടോഗ്രാഫർ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു


കൊച്ചി: ഫോട്ടോ​ഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രാധാകൃഷ്ണൻ ചാക്യാട്ടിന്റെ വിയോഗവിവരം അദ്ദേഹത്തിന്റെ ടീമായ ‘പിക്സൽ വില്ലേജ്’ ആണ് അറിയിച്ചത്. ദുൽഖർ സൽമാൻ നാകനായി എത്തിയ ചാർളി എന്ന സിനിമയിലൂടെ ആയിരുന്നു അദ്ദേഹം അഭിനയ രം​ഗത്ത് എത്തിയത്. ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 

കൊച്ചി സ്വദേശിയാണ് രാധാകൃഷ്ണന്‍ ചക്യാട്ട്. നാല് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായിരുന്ന അദ്ദേഹം ക്യാമറ, ഫോട്ടോഗ്രഫി വിഷയങ്ങളില്‍ പരിശീലനപരിപാടികളും നടത്തിയിരുന്നു. 2017ലാണ് ‘പിക്സൽ വില്ലേജ്’ എന്ന പേരിൽ രാധാകൃഷ്ണൻ യുട്യൂബ് ചാനൽ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ വർക്കുകളെയും ഫോട്ടോ​ഗ്രാഫിയെയും കുറിച്ച് ആതികാരികമായുള്ള വീഡിയോകൾ പങ്കുവയ്ക്കുമായിരുന്നു.

No comments