14 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
ബദിയഡുക്ക: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 14 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ .അരുൺ (34) എന്ന ആളാണ് ബദിയഡുക്ക പൊലീസിന്റെ പിടിയിലായത് . പെൺകുട്ടിയുടെ വീടുമായി ബന്ധം സ്ഥാപിച്ച ശേഷം നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ഭീഷണി കാരണം സംഭവത്തെ കുറിച്ച് പെൺകുട്ടി ആരോടും പറഞ്ഞിരുന്നില്ല. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത് .തുടർന്ന് പൊലീസിൽ പരാതി നൽകി. പോക്സോ പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments