കാസർഗോഡ് വൻ മദ്യവേട്ട ;മദ്യം കടത്തുകയായിരുന്ന കാർ പിടികൂടി
കാസർകോട് :എക്സൈസ് പിന്തുടർന്നപ്പോൾ നിരവധി അബ്കാരി കേസുകളിലെ പ്രതി 528 ടെട്ര പാക്കറ്റുകൾ അടങ്ങിയ കാർ ഉപേക്ഷിച്ചു
ഓടി രക്ഷപെട്ടു.
ഇന്ന് പുലർച്ചെ കാസർകോട്
ബേള ആലംപാടി-
മാന്യ റോഡിൽ മുണ്ടോട് റോഡിൽ റോഡരികിൽ ഉപേക്ഷിച്ച കാറും കർണാടക സംസ്ഥാനത്ത് മാത്രം വിൽപനനുമതിയുള്ള 95.04 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും കസ്റ്റ ഡിയിലെടുത്തു. മഞ്ചേശ്വരം കുഞ്ചത്തൂർ ശാരദ നിവാസിൽ അഞ്ജു എന്ന കെ. അരവിന്ദാക്ഷ44 യുടെ പേരിൽ കേസെടുത്തു. കാസർകോട് എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ എൻ.
സൂരജ് പാർട്ടിയും ആണ് പിടികൂടിയത്. വെളുത്ത മാരുതി സിഫ്റ്റ് കാറും 528 പാക്കറ്റ് മദ്യവും കസ്റ്റഡിയിലെടുത്തു.
പ്രിവന്റിവ് ഓഫീസർമരായ കെ. ഉണ്ണികൃഷ്ണൻ, സാജൻ അപ്യാൽ, കെ.വി. രഞ്ജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ശ്യാംജിത്ത്, ടി. കണ്ണൻ കുഞ്ഞി, സി . എം . അമൽജിത്ത് എന്നിവരും ഉണ്ടായിരുന്നു.
No comments