Breaking News

കാസ്ക് ക്ലായിക്കോട് കുട്ടികൾക്കായി പരപ്പയിൽ 'മണ്ണ്'' സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു


പരപ്പ : ക്ലാസ്സ്‌ റൂമുകൾക്കും മൊബൈൽ ഫോണുകൾക്കും അപ്പുറത്ത് കുട്ടികൾക്ക് പുതുലോകം തുറന്ന് "മണ്ണ്" സമ്മർ ക്യാമ്പ് പരപ്പയിൽ സമാപിച്ചു. ക്ലായിക്കോട് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കാസ്ക് ) നേതൃത്വത്തിൽ പരപ്പ ക്ലായിക്കോട് സംഘടിപ്പിച്ച ക്യാമ്പിന് പ്രമുഖ ട്രൈനർമാരായ ഇർഫാദ് മായിപ്പാടി, മോഹൻദാസ് വയലാകുഴി എന്നിവർ നേതൃത്വം നൽകി.

കേരളത്തിലെ വിവിധ കോളേജ്കളിൽ നിന്നുള്ള MSW ഇന്റേൺസ് പരിപാടിയിൽ പങ്കെടുത്തു.

കാസ്ക് കോർഡിനേറ്റർ ശിഹാബ് ക്ലായിക്കോട് സ്വാഗതവും ക്ലബ്‌ പ്രസിഡന്റ്‌ സുധീഷ് മാസ്റ്റർ അധ്യക്ഷതയും വഹിച്ചു. രാവിലെ 9:30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4 മണിവരെ നീണ്ടു നിന്നു.  

അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.  വിവിധ ഗെയിമുകൾ, പരിശീലനങ്ങൾ, വ്യക്തിത്വ വികസനം, മൂല്യബോധം, ഏകാഗ്രത, സാമൂഹിക ഇടപെടൽ, മാനസികാരോഗ്യം തുടങ്ങി വിവിധ മേഖലകളെ അധികരിച്ച് പരിശീലകർ ക്യാമ്പിൽ കുട്ടികളുമായി സംവദിച്ചു. വൈകുന്നേരം SAY NO TO DRUGS റാലിയോടെ ക്യാമ്പ് സമാപിക്കും

No comments