പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ സൈന്യത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് അഖില ഭാരതീയ പൂർവ്വ സൈനിക പരിഷത്തിന്റെയും ദേശ സ്നേഹികളുടേയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് ത്രിവർണ്ണ സ്വാഭിമാന യാത്ര സംഘടിപ്പിച്ചു
കാഞ്ഞങ്ങാട് : മെക്കിങ് ഇന്ത്യയിലൂടെ ഭാരതം വൻ സൈനിക ശക്തിയുള്ള രാജ്യമായി മാറിയെന്നും 10 വർഷം കൂടി കഴിഞ്ഞാൽ ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള സൈനിക ശക്തിയുള്ള രാജ്യമായി ഭാരതം മാറുമെന്നും കേണൽ പി.ദാമോധരൻ. പാക്കിസ്ഥാൻ ഭീകരതയെ അടിച്ചമർത്തിയ സൈന്യത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് അഖില ഭാരതീയ പൂർവ്വ സൈനിക പരിഷത്തിന്റെയും ദേശ സ്നേഹികളുടേയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ത്രിവർണ്ണ സ്വാഭിമാന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം വളർന്നു വരുന്ന തലമുറയോട് ഇതാണ് നമ്മുടെ ഭാരതമെന്ന് ഉറക്കെ വിളിച്ചു പറയാൻ ഓരോ പൗരനും സാധിക്കുന്ന പുതിയ ഭാരതത്തിലാണ് നമ്മൾ നിൽക്കുന്നത്.പാകിസ്ഥന്റെ ആക്രമത്തെ ചെറുതോൽപ്പിച്ചതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ദേശീയ പതാക നമ്മുടെ വികാരമാണ്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക്ക് ദേശീയ പിടിച്ച് സൈന്യത്തിന് അഭിവാദ്യമർപ്പിച്ചു പരിപാടി സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ല. കാഞ്ഞങ്ങാട് നഗരത്തിൽ നടത്തിയ ത്രിവർണ്ണ സ്വാഭിമാന യാത്ര കണ്ടപ്പോൾ അഭിമാനം തോന്നുന്നു. ആയുധം മാത്രം കൈയ്യിലുണ്ടായിട്ട് കാര്യമില്ല. അത് പ്രയോഗിക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരും വേണം. അതാണ് ഭാരതത്തിന്റെ പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.
പൂർവ്വ സൈനിക പരിഷത്ത് ജില്ലാ പ്രസിഡന്റ് രാജീവൻ പാലോട്ടിൽ അധ്യക്ഷനായി.
രക്ഷാധികാരി വി.ജി.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് പി രാജീവൻ സ്വാഗതവും ട്രഷറർ മേലത്ത് തമ്പാൻ നായർ നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.പി.രാജീവൻ സൈനിക മാതൃശക്തി ജില്ലാ പ്രസിഡന്റ് സുജാത രാജീവൻ, സെക്രട്ടറി പ്രിയ രമേശൻ, ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്,ജില്ലാ ജനറൽ സെക്രട്ടറിമാരായ മനു ലാൽ മേലത്ത്, പി.ആർ.സുനിൽ, വൈസ് പ്രസിഡന്റ് എം.ബൽരാജ്, മുൻ ജനറൽ സെക്രട്ടറി എ.വേലായുധൻ, കെ.അഡ്വ.കെ നാരായണൻ, എസ്.പി.ഷാജി,ഗോപാലകൃഷ്ണൻ തച്ചങ്ങാട്, അഡ്വ.എ.മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു.
നോർത്ത് കോട്ടച്ചേരിയിൽ നിന്ന് പുതിയകോട്ടയിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാന യാത്രയിൽ നിരവധി പേർ അണിനിരന്നു.
No comments