എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
എളേരിത്തട്ട് : ഇ.കെ. നായനാർ സ്മാരക ഗവ. കോളേജിൽ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, ജേർണലിസം, ഫിസിക്സ്, ഗണിതം, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ്, പിഎച്ച്ഡി ആണ് യോഗ്യത. ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. നേരിട്ടോ തപാൽ മുഖേനയോ 22-ന് വൈകീട്ട് മൂന്നിന് അപേക്ഷിക്കണം. ഫോൺ: 04672245833, 9188900213.
No comments