ദേശീയപാത; കരാറുകാറുക്കെതിരെ നടപടി വേണം ; കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റി
കാഞ്ഞങ്ങാട് :ആദ്യ മഴയെത്തിയപ്പോഴേക്കും ദേശീയ പാതയിൽ ജില്ലയിൽ 101 സ്ഥലങ്ങളിൽ അപാകതകൾ കണ്ടെത്തിയ സംഭവം നിർമ്മാണത്തിലെ അശാസ്ത്രീയതയും വേണ്ട രീതിയിൽ ദേശീയപാത അതോറിറ്റി അധികൃതർ ശ്രദ്ധിക്കാത്തതുമാണ് കാരണമെന്ന് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
നഗരസഭകൾ കരിമ്പട്ടികയിൽപ്പെടുത്തിയ ചില കരാറുകാരെയാണ് പല സ്ഥലങ്ങളിലും സബ് കോൺട്രാക്ട് നൽകി നിർമ്മാണ കമ്പനികൾ നിർമ്മാണ ചുമതല നൽകിയിരിക്കുന്നത്.സംഭവം സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തി കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിന് ജില്ലാ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പൈനാപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ്പ് ചാരാത്ത്, ജില്ലാ സെക്രട്ടറിമാരായ ബിനോയ് വള്ളോപ്പള്ളി, ജെയിംസ് കണിപ്പുള്ളി, കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് മാരിയടിയിൽ, സംസ്ഥാന കമ്മിറ്റി അംഗം കെ. എ സാലു , ജില്ലാ ഭാരവാഹികളായ ബിജു പുതുപ്പള്ളിതകടിയേൽ അഡ്വക്കറ്റ് നിസാം ഫലാഖ്, സന്തോഷ് കുമാർ തൃക്കരിപ്പൂർ, ആന്റണി മുണ്ടനാട്ട് ജോസ് ചിത്രക്കുഴിയിൽ ഷാജി മാണിശ്ലേരി ജോളി ഈഴപ്പറമ്പിൽ ജിൻസ് ജോസഫ് ഷാജി പുതുപ്പറമ്പിൽ റോബിൻ മരോട്ടിത്തടത്തിൽ തോമസ് കുട്ടി കരമല തുടങ്ങിയവർ സംസാരിച്ചു.
No comments