Breaking News

മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു അപകടം ഉപ്പള ഐല സ്വദേശിയായ യുവാവ് മരിച്ചു


മഞ്ചേശ്വരം: കുഞ്ചത്തൂരിൽ ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ വാഹനാപകടത്തിൽ ഉപ്പള ഐല സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പള ഐലയിലെ കൽപേഷാ(35)ണ് മരിച്ചത്. മിനിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. കൽപേഷ് സ്കൂട്ടർ യാത്രക്കാരനായിരുന്നു. അപകടമുണ്ടായ ഉടനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കൽപേഷ് വഴിക്കു വച്ചു മരിച്ചു. മൃതദേഹം മംഗൽപാടി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഐല മൈതാനത്തിനു അടുത്താണ് കൽപേഷിന്റെ താമസം. ഉമേശ്-സരയൂ ടീച്ചർ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സ്വാതി ഗർഭിണിയാണ്. സഹോദരി: പൂർണ്ണിമ. കർണ്ണാടക കെഎസ്ആർടിസി റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് കൽപേഷ്.

No comments