Breaking News

മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം


തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മലക്കപ്പാറ-വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. മേരി(67) ആണ് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം.
വീടിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തേയ്ക്ക് കടന്ന കാട്ടാന മേരിയെ ആക്രമിക്കുകയായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്ത് സ്ഥിരമായി വന്യജീവികള്‍ എത്താറുണ്ട്. മേരിയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

No comments